ഷാര്‍ജയില്‍ വീണ്ടും തീപ്പിടുത്തം: അഞ്ച് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു

Posted on: May 10, 2014 9:07 pm | Last updated: May 11, 2014 at 11:14 am

fire at sharjah 2

ഷാര്‍ജ: ഷാര്‍ജയിലെ വ്യാവസായിക മേഖലയില്‍ തീപ്പിടിത്തം നിത്യസംഭവമാകുന്നു. വ്യവസായ മേഖല 11ല്‍ ഇന്ന് രാവിലെ 7.15ഓടെയുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് വേര്‍ഹൗസുകള്‍ കൂടി കത്തിനശിച്ചു. വ്യവസായ മേഖല മൂന്നില്‍ ബുധനാഴ്ചയുണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് ഗുദാമുകള്‍ കത്തിനശിച്ചിരുന്നു.

3047105787

ഷാര്‍ജ, ദുബൈ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുകള്‍ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് വ്യവസായിക മേഖല 11ല്‍ തീ അണച്ചത്്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരന് പരുക്കേല്‍ക്കുകയഉം ചെയ്തു. തീയെ തുടര്‍ന്ന് ഉണ്ടായ പുകയും ചാരവും കിലോമീറ്റുകളോളം ദൂരേക്ക് വ്യാപിച്ചിരുന്നു.