ഷാനിമോള്‍ക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധമെന്ന് പിണറായി

Posted on: May 10, 2014 9:08 pm | Last updated: May 11, 2014 at 11:14 am
SHARE

pinarayiകണ്ണൂര്‍: പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് താക്കീത് ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്നു സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മയ്യില്‍ കല്യാട് ഊരത്തൂരില്‍ കെ കുമാരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദര്‍ശവാനായി അറിയപ്പെടുന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ യഥാര്‍ഥ മുഖം ഇതോടെ വ്യക്തമായി. സുധീരന്റെ ആദര്‍ശങ്ങള്‍ സന്ദര്‍ഭത്തിനൊത്തു മാറുന്നതാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും പിണറായി പറഞ്ഞു.