സുധീരന് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് വെള്ളാപ്പള്ളി

Posted on: May 10, 2014 9:02 pm | Last updated: May 11, 2014 at 11:15 am

vellappally-natesanപത്തനംതിട്ട: കെ പി സി സി പ്രസിഡന്റ് വി എം സുധീരന് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആനക്ക് ഭ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടാം പക്ഷേ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാലോ എന്ന് ചോദിച്ച അവസ്ഥയിലാണ് ഇപ്പോള്‍ കെ പി സി സിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. വ്യക്തി വിരോധം വെച്ചുപുലര്‍ത്തുന്നവരുടെ കൂട്ടായ്മയായി കോണ്‍ഗ്രസ് മാറി. ബാറിന് എത്ര സ്റ്റാര്‍ വേണമെന്ന് തര്‍ക്കിക്കുന്നവര്‍ കേരളത്തിലെ ആശുപത്രികളില്‍ പോയിനോക്കണം. ബാറില്‍ പോകുന്നതിനെക്കാളും ആളുകള്‍ ആശുപത്രിയില്‍ പോവുന്നുണ്ട്. അവിടെ കാല്‍ സ്റ്റാര്‍ പദവിയെങ്കിലും ഉറപ്പാക്കാനാവുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.