ജെ സി ബി ദേഹത്തേക്ക് മറിഞ്ഞ് നാല് വയസ്സുകാരി മരിച്ചു

Posted on: May 10, 2014 6:37 pm | Last updated: May 11, 2014 at 11:13 am

kottayam mapകോട്ടയം: ജെ സി ബി ദേഹത്തേക്ക് മറിഞ്ഞ് നാല് വയസ്സുകാരി മരിച്ചു. സഹോദരിയായ രണ്ട് വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടയം മുണ്ടക്കയത്തിന് സമീപം കോരുത്തോട് കോസടിയിലാണ് സംഭവം. കോസടി സ്വദേശി രാജേഷിന്റെ മകള്‍ അഞ്ജന (4) ആണ് മരിച്ചത്. സഹോദരി അനുപമ(2)യെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍പ്പക്കത്തെ വീട്ടില്‍ മണ്ണ് മാന്തുകയായിരുന്ന ജെ സി ബി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.