ശ്രീരാമന്‍ മുസ്ലിംഗങ്ങളുടേയും നേതാവാണെന്ന് ബി ജെ പി

Posted on: May 10, 2014 4:52 pm | Last updated: May 11, 2014 at 11:13 am

sriramanഫൈസാബാദ്: ശ്രീരാമന്‍ മുസ്ലീംഗളുടെയും നേതാവാണെന്ന് ബി ജെ പി. ഉത്തര്‍ പ്രദേശിലെ ഫൈസാബാദില്‍ നരേന്ദ്ര മോഡിയുടെ റാലിയില്‍ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഇതിന് നല്‍കിയ വിശദീകരണത്തിലാണ് ശ്രീരാമന് മതവുമോയോ ജാതിയുമോയോ ബന്ധമില്ലെന്നും മറിച്ച് സാംസ്‌ക്കാരിക പ്രതീകമാണെന്നും പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ രാമനെയും സീതയെയും ലക്ഷ്മണനെയും കുറിച്ച് പരാമര്‍ശമുണ്ട്.

മോഡിയുടെ റാലിയില്‍ ഉപയോഗിച്ച ചിത്രത്തില്‍ ക്ഷേത്രത്തിന്റെ ചിത്രമില്ല. മറിച്ച് ഇന്ത്യന്‍ സംസ്‌ക്കാരത്തെ കുറിച്ചുള്ള ചിത്രകാരന്റെ ഭാവനയാണ്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ രാംലീല അതീവ ഭക്തിയോടെ ആചരിക്കാറുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. ബി ജെ പിയുടെ വിശദീകരണം പരിശോധിച്ച് വരികയാണെന്ന് ഫൈസാബാദ് വരണാധികാരി അറിയിച്ചു.