ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 തൊഴിലാളികള്‍ മരിച്ചു; 16 പര്‍ക്ക് ഗുരുതരപരുക്ക്

Posted on: May 10, 2014 2:32 pm | Last updated: May 11, 2014 at 11:13 am
image6ദുബൈ: എമിറേറ്റ്‌സ് റോഡില്‍ ദുബൈ ക്ലബ് പാലത്തിന് സമീപം ബസും ട്രക്കും കൂട്ടിയിടിച്ച് 13 തൊഴിലാളികള്‍ മരിച്ചു. 16 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാവിലെയാണ് അപകടം.  ഏശ്യന്‍തൊഴിലാളികളാണ് മരിച്ചവരെന്ന് ദുബൈ പോലീസ് പറഞ്ഞു. 29 പേരുമായി റുവയ്യാ ഭാഗത്തേക്ക് പോകുകയായിരുന്ന തൊഴിലാളികളെ വഹിച്ച ബസ് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരില്‍ 10 പേരെ റാശിദ് ആശുപത്രിയിലും ആറ് പേരെ അല്‍ബറാഹ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദുബൈ പോലീസ് മേഥാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന, ട്രാന്‍സ്‌പോര്‍ട്ട് ആന്റ് റസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അനസ് അല്‍ മത്‌റൂശി, ബര്‍ദുബൈ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അലി അഹമ്മദ് ഖാനിം, റാശിദിയ്യ പോലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഒമര്‍ ബിന്‍ ഹമദ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.