Connect with us

Kozhikode

ബസ് കാത്തിരിപ്പുകേന്ദ്രം മാറ്റി സ്ഥാപിക്കാന്‍ തീരുമാനം

Published

|

Last Updated

താമരശ്ശേരി: താലൂക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് പൊളിച്ചു മാറ്റിയ താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പുകേന്ദ്രം പിറകിലേക്ക് നീക്കി നിര്‍മിക്കാന്‍ തീരുമാനമായി.
ട്രാഫിക് ഉപദേശക കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി ദേശീയപാതയോട് ചേര്‍ന്ന് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കാനായിരുന്നു നീക്കം. കേരള വ്യാപാരി വ്യവസായി സമിതി പ്രതിഷേധവുമായി രംഗത്തെത്തുകയും പ്രവൃത്തി തടയുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത രാഷ്ര്ടീയ സാമൂഹിക വ്യാപാരി പ്രതിനിധികളുടെയും ട്രാഫിക് പോലീസിന്റെയും സംയുക്ത യോഗത്തിലാണ് കാത്തിരിപ്പുകേന്ദ്രം പുനര്‍ നിര്‍മിക്കാന്‍ തീരുമാനമായത്.
മൂന്ന് ബസുകള്‍ക്ക് കയറാന്‍ കഴിയുന്ന വിധത്തില്‍ പിറകിലേക്ക് മാറ്റിയാണ്് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കുക. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിസി ഹബീബ് തമ്പി അധ്യക്ഷത വഹിച്ചു.
എ അരവിന്ദന്‍, കെ ടി ഹംസ, റഷീദ്, രാമചന്ദ്രന്‍, പി സി അശ്‌റഫ്, വി കുഞ്ഞിരാമന്‍, ചിന്ത വേണു സംബന്ധിച്ചു.