Connect with us

Kozhikode

ഫറോക്ക്, നരിക്കുനി സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് തുടങ്ങി

Published

|

Last Updated

ഫറോക്ക്: മിഷന്‍ 2014 ന്റെ ഭാഗമായി ഫറോക്ക് സോണ്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ഫറന്‍സിന് തുടക്കം. ചുങ്കം ഖാദിസിയ്യയില്‍ സ്വാഗത സംഘം കണ്‍വീനര്‍ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ക്യാമ്പ് അമീര്‍ സയ്യിദ് കെ വി തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം എ പി അബ്ദുല്‍ കരീം ഹാജി ചാലിയം ഉദ്ഘാടനം ചെയ്തു. ഹംസക്കോയ ബാഖവി കടലുണ്ടി പ്രാര്‍ഥന നടത്തി.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സൈതുട്ടി മുസ്‌ലിയാര്‍, അബ്ദുര്‍റഹീം സഖാഫി, അബ്ദുസ്സലീം സഖാഫി, അബ്ദുല്‍ കരീം ഇര്‍ഫാനി, മുഹമ്മദലി സഖാഫി മണ്ണാര്‍ക്കാട്, ഹുസൈന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് പി എ കെ മുഴപ്പാവ, നിസാര്‍ ഹാജി ചാലിയത്തിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന സെഷനുകളില്‍ പ്രസ്ഥാനം ചരിത്രം മുന്നേറ്റം എന്ന വിഷയത്തില്‍ മുഹമ്മദലി സഖാഫി വള്ള്യാടും ആത്മീയം വിഷയത്തില്‍ ഹാഫിള് അബൂബക്കര്‍ സഖാഫിയും പ്രഭാഷണം നടത്തി. ബുര്‍ദ മജ്‌ലിസിന് അബ്ദുല്‍ ഖാദിര്‍ കിണാശ്ശേരി നേതൃത്വം നല്‍കി.
ഇന്ന് നടക്കുന്ന വിവിധ സെഷനുകള്‍ക്ക് ജലീല്‍ സഖാഫി ചെറുശ്ശോല, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ഹംസക്കോയ ബാഖവി കടലുണ്ടി നേതൃത്വം നല്‍കും. വൈകീട്ട് നാല് മണിക്ക് ഫറോക്ക് പേട്ടയില്‍ നിന്നാരംഭിക്കുന്ന യുവജന റാലി ചുങ്കം ഖാദിസിയ്യയില്‍ സമാപിക്കും.
സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് പറവൂര്‍ പ്രസംഗിക്കും.
നരിക്കുനി: എസ് വൈ എസ് നരിക്കുനി സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് പാലോളിത്താഴത്ത് തുടങ്ങി. അഡ്വ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുര്‍റഹ്്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. അഡ്വ. ഇ കെ മുസ്തഫ സഖാഫി വിഷയാവതരണം നടത്തി.
കെ അബ്ദുല്‍ നാസര്‍ അഹ്്‌സനി, സി അബ്ദുര്‍റഹ്്മാന്‍ മാസ്റ്റര്‍, ടി എ മുഹമ്മദ് അഹ്‌സനി, ടി കെ എ സിദ്ദീഖ്, അലി അക്ബര്‍ സഖാഫി, ടി എം അബ്ദുല്‍ അസീസ് സഖാഫി, കെ കെ മരക്കാര്‍ ദാരിമി, എം കോയ മാസ്റ്റര്‍, പി എം മുഹമ്മദ് മാസ്റ്റര്‍, കെ കെ ഫസല്‍, പി പി എം കൊടോളി, പി പി എം ബശീര്‍, പി ഉമര്‍ മുസ്‌ലിയാര്‍ സംസാരിച്ചു. യു കെ സഅദുദ്ദീന്‍ സഖാഫി പ്രാര്‍ഥന നടത്തി.
കെ എം അബൂബക്കര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രസ്ഥാനം സെഷനില്‍ സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, കര്‍മ ശാസ്ത്രം സെഷനില്‍ റഹ്മത്തുല്ല സഖാഫി എളമരം എന്നിവര്‍ ക്ലാസെടുത്തു. നേരത്തെ പി പി ഉസ്താദ് മഖ്ബറ സിയാറത്തിന് സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി നേതൃത്വം നല്‍കി.
ഇന്ന് രാവിലെ ഏഴിന് എന്‍ ടി കെ ബാഖവി ആവിലോറ ആത്മീയം സെഷനില്‍ ക്ലാസെടുക്കും. അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി, സി മുഹമ്മദ് ഫൈസി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുക്കും.
വൈകീട്ട് 5.30ന് പാലോളിത്താഴത്ത് നിന്ന് തുടങ്ങുന്ന യുവജനറാലി നരിക്കുനിയില്‍ സമാപിക്കും.
സമാപന സമ്മേളനം സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ ആലിക്കുട്ടി ഫൈസി, മുഹമ്മദലി സഖാഫി വള്ള്യാട്, മുഹമ്മദലി കിനാലൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

---- facebook comment plugin here -----

Latest