പുഴ നാശത്തിന്റെ വക്കില്‍

Posted on: May 10, 2014 2:13 pm | Last updated: May 10, 2014 at 2:13 pm

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ കക്കാട് പയോണ പുഴ തോടായി മാറി. ഇരുവശങ്ങളും കെട്ടിയെടുക്കുന്നത് തടയാന്‍ നടപടിയില്ലാത്തതാണ് കക്കാട് പുഴയുടെ നാശത്തിന് കാരണമാകുന്നത്.
പുഴയുടെ ഒഴുക്കുപോലും നിലക്കുന്ന രീതിയിലാണ് ഇരു വശങ്ങളിലും പുഴയോരം കെട്ടിയെടുക്കുന്നത്. ഇരുപത് മീറ്ററിലധികം വീതിയുണ്ടായിരുന്ന പുഴ ഇപ്പോള്‍ ചെറിയൊരു തോടിന്റെ രൂപത്തിലാണ്. പുഴ കൈയേറ്റത്തിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ അനങ്ങിയില്ലെന്ന് ആക്ഷേപമുണ്ട്.
കരിങ്കല്ലു കൊണ്ട് പുഴയോരം കെട്ടിയെടുത്തതിനാല്‍ മഴക്കാലത്തെ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പുഴ കരകവിഞ്ഞൊഴുകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.