ഡാരന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Posted on: May 10, 2014 2:11 pm | Last updated: May 11, 2014 at 11:15 am

daran samiപോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഡാരന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ടെസ്റ്റ് നായക പദവിയില്‍ നിന്നും നീക്കിയതിനു തൊട്ടു പിന്നാലെയാണ് സമിയുടെ വിരമിക്കല്‍ തീരുമാനം. ഏകദിനത്തിലും 20 ട്വന്റി ക്രിക്കറ്റിലും ഡാരന്‍ സമി തുടരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 38 ടെസ്റ്റുകള്‍ കളിച്ചിട്ടുളള സമി 2010ലാണ് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായത്. 2007ലാണ് സമി അരങ്ങേറ്റം കുറിച്ചത്.