Connect with us

Malappuram

വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിരോധിത ലഹരി വസ്തുകളുമായി രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

നിലമ്പൂര്‍: വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 12-ലക്ഷത്തിലധികം രൂപയുടെ നിരോധിതലഹരി വസ്തുകള്‍ പിടികൂടി. മലപ്പുറം ജില്ലയിലെ ലഹരി വസ്തുകക്കളുടെ മൊത്തവില്‍പ്പനക്കാരായരണ്ടുപേരും ലഹരി കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാനും പിടിയിലായി.
കാളിക്കാവ് വെള്ളയൂര്‍കറുത്തേനി ബാലഞ്ചേരി അനീഷ് റഹ്മാന്‍ (34), പോത്തുകല്ല് കുണ്ടിലാടി ദില്‍ഷാദ്(31)എന്നിവരാണ് പിടിയിലായത്.
വാഹനപരിശോധനക്കിടെ വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് പിടിയിലായത്. ഉള്ളി നിറച്ച ചാക്ക് മറച്ചാണു ലഹരി വസ്തുകള്‍ കടത്താന്‍ ശ്രമിച്ചത്. 42 പ്ലാസ്റ്റിക് ചാക്കുകളിലാണു ലഹരി വസ്തുകള്‍ നിറച്ചിരുന്നത്. ഇതില്‍ 34-ചാക്ക് ഹാന്‍സാണ്. പാന്‍പരാഗ്, ചൈനികോയ്‌നി, കുളിപ്പ് എന്നിവയാണു മറ്റു ചാക്കുകളിലുണ്ടായിരുന്നത്.
70,000 പാക്കറ്റുകളുണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്താന്‍ മൈസൂരില്‍നിന്നും വാങ്ങിയതെന്നാണു പ്രതികളുടെ മൊഴി. ചെക്ക് പോസ്റ്റിലുണ്ടായിരുന്ന എക്‌സൈസ്പ്രിവന്റീവ് ഓഫീസര്‍ പി ജയചന്ദ്രപ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആഷിഫ്ഇക്ബാല്‍, എല്‍ ബാബു, ദിലീപ് കുമാര്‍ എന്നിവാരണു ലഹരി വസ്തുകള്‍ പിടികൂടിയത്. പ്രതികളെ വഴിക്കടവ് പോലീസിനു കൈമാറി.
ജനുവരി 23നു 10 ലക്ഷത്തിന്റെയും, ഫ്രെബുവരി24-നു 25- ലക്ഷത്തിന്റെയും നിരോധിത ലഹരി വ്‌സുകള്‍ ഇതേ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

 

Latest