Connect with us

National

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച് തീവ്രവാദികളെ സൈന്യം വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം വധിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് പരുക്കേറ്റു. അതിര്‍ത്തിയില്‍ പെട്രോളിംഗിനിടെയാണ് നാല്‌പേരടങ്ങുന്ന തീവ്രവാദി സംഘം നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇരു കൂട്ടരും വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് തീവ്രവാദികളുടെ മൃതദേഹം കണ്ടെടുത്തു. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.