Connect with us

Malappuram

നന്മയുടെ മഴവില്‍ വര്‍ണങ്ങളാകുക; എസ് എസ് എഫ് ഖൈമാരവം നാളെ

Published

|

Last Updated

കൂരിയാട്: നന്മയുടെ മഴവില്‍ വര്‍ണങ്ങളാവുക എന്ന ശീര്‍ഷകത്തില്‍ ഈ മാസം 22ന് കൂരിയാട് നടക്കുന്ന ഖൈമ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ നാളെ ഖൈമാരവം നടക്കും.
പദ്ധതിയുടെ ഭാഗമായി പതിനാലു ഡിവിഷനുകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 1444 ബോര്‍ഡുകളും 1208 ചുമരെഴുത്തുകളും 50 വലിയ കമാനങ്ങളും ഉയരും. ഖൈമ സമ്മേളനത്തിന്റെ പ്രചാരണ ചൂടില്‍ നാടും നഗരവും ഇളകി മറിയുന്നതോടെ ജില്ല കണ്ട ഏറ്റവും വലിയ പ്രചാരണ വിപ്ലവമായി ഖൈമാരവം മാറും.
ഖൈമ സമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും വിവിധ പദ്ധതികളുടെ ഏകോപനത്തിനുമായി കൂരിയാട് ഖൈമയില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസ് വരാനിരിക്കുന്ന ഖൈമകളുടെ പകര്‍പ്പായി മാറിയിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുമ നല്‍കി ഇതിനകം തന്നെ യൂനിറ്റുകളില്‍ ചെറിയ ഖൈമകളും സുന്നി ബാല സംഘം വര്‍ണയാത്രയും നന്മയില്‍ മഴവില്‍ വര്‍ണങ്ങളാവുക എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരവും നടന്നുവരുന്നു.
ഖൈമ സമ്മേളനത്തിന്റെ ലക്ഷ്യവും പ്രാധാന്യവും വിത്യസ്തതയും അറിയിച്ചുകൊണ്ട് ഡിവിഷന്‍ കമ്മിറ്റികള്‍ നടത്തുന്ന മഴവില്‍ തുമ്പി വേറിട്ട പ്രചാരണ മാതൃക തന്നെ ജില്ലക്ക് സമ്മാനിച്ചിട്ടുണ്ട്.
ഖൈമ സമ്മേളനത്തിന്റെ വിവിധ പദ്ധതികളെ വിലയിരുത്തിയ യോഗം എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് സ്വാദിഖ്, വി പി എം ബഷീര്‍ പറവന്നൂര്‍, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എ. ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തള സഖാഫി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, ടി അബ്ദുന്നാസര്‍, സി കെ എം ഫാറൂഖ്, പി കെ അബ്ദുസ്വമദ്, എം പി നൗഷാദ് സഖാഫി സംബന്ധിച്ചു.

Latest