പഞ്ചായത്തുകള്‍ ശുചിത്വ ദിനം ആചരിക്കണം: മന്ത്രി ആര്യാടന്‍

Posted on: May 10, 2014 11:50 am | Last updated: May 10, 2014 at 11:11 am

നിലമ്പൂര്‍: സംസ്ഥാന, ജില്ലാതല ശുചിത്വദിനാചരണങ്ങള്‍ക്ക് പുറമെ ഗ്രാമ പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങി പഞ്ചായത്തുതല ശുചിത്വദിനാചരണം നടത്തണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. നിലമ്പൂരില്‍ ചേര്‍ന്ന ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്ര തല മഴക്കാല പൂര്‍വ ശുചീകരണ പകര്‍ച്ചവ്യാധി നിയന്ത്രണ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
യോഗത്തിലെത്തിയ നിലമ്പൂര്‍ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ മരുന്നുകളുടെ ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കി. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പണമടച്ചിട്ടും ഒരു വര്‍ഷമായി മരുന്നുകള്‍ വിതരണം ചെയ്തില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചാലിയാര്‍, വഴിക്കടവ്, എടക്കര, കുറുമ്പലങ്ങോട്്, മൂത്തേടം തുടങ്ങിയ കേന്ദ്രങ്ങളില്‍ കെ എം സി എല്‍ മരുന്നുകള്‍ നല്‍കിയിട്ടില്ല. കുറുമ്പലങ്ങോട് മാത്രം 1,08,000 രൂപക്കുള്ള മരുന്നുകള്‍ ഇനിയും കിട്ടാനുണ്ട്്. ആര്‍ എസ് ബി വൈ പദ്ധതിയില്‍ ചേര്‍ന്ന അംഗങ്ങള്‍ക്ക് പലകാരണം പറഞ്ഞ,് ഇന്‍ഷ്വൂറന്‍സ് വഴി ലഭിക്കേണ്ട പണം നിരസിക്കുന്നതായി നിലമ്പൂര്‍ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സീമാമു അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് പണം നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് സ്വകാര്യ മേഖലയിലെ റിലയന്‍സ് കമ്പനിക്ക് കൈമാറിയതിന് ശേഷമാണ് പണം ലഭ്യമാകുന്നതിന് തടസ്സമുണ്ടായതെന്നും ഡോക്ടര്‍ പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ 85 പേര്‍ക്ക് മഞ്ഞപ്പിത്തമടക്കമുള്ള വിവിധ കപകര്‍ച്ചവ്യാധികള്‍ ചുങ്കത്തറ സി എച്ച് സിയുടെ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി സി എച്ച് സിയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ കൂടുതലും കണ്ടെത്തിയത് പോത്തുകല്ല് പഞ്ചായത്തിലാണ്. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എം എ റസാഖ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ എം ബഷീര്‍, ഷീബ പൂഴിക്കുത്ത്, പി ഉസ്മാന്‍, ഒ ടി ജെയിംസ്, സി ഡി സെബാസ്റ്റിയന്‍, മറിയാമ്മ അബ്രഹാം, ലിസി ജോസഫ്്, ഡെ ഡി എം ഒ. ഡോ. ജ്യോതി, വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരായ ഇസ്മാഈല്‍, അനീസ, ടി എന്‍ അനൂപ്, മണ്‍സൂര്‍, അമീന്‍ ഫൈസല്‍, റഊഫ് സംസാരിച്ചു. വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഐ സി ഡി എസ്് ഉദ്യോഗസ്ഥര്‍, ബ്ലോക്ക്, പഞ്ചായത്തംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.