Connect with us

Palakkad

ബാര്‍ ലൈസന്‍സ്: എസ് എസ് എഫ് പ്രതിഷേധമിരമ്പി

Published

|

Last Updated

പാലക്കാട്: ബാര്‍ ലൈസന്‍സ്; സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്നാശ്യപ്പെട്ട് എസ് എസ് എഫ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടത്തിയ സായാഹ്നധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി.
എസ് എസ് എഫ് കൊല്ലങ്കോട് ഡിവിഷന്‍ ടൗണില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ബശീര്‍ സഖാഫി വണ്ടിത്താവളം മുഖ്യപ്രഭാഷണം നടത്തി.
സിദ്ദീഖ് സഖാഫി നെന്മാറ, ജലാലുദ്ദീന്‍ ഉലൂമി പുതുനഗരം. ഫാസില്‍ റഹ് മാന്‍ നണ്ടന്‍കിഴായ, റിയാസ് മുസ് ലിയാര്‍ കീഴ്ച്ചിറ, അനീഷ്ഖാന്‍ പുതുനഗരം, അയ്യൂബ് ചീരണി, നൗഷാദ് വടവന്നൂര്‍ നേതൃത്വം നല്‍കി. ഒറ്റപ്പാലം ഡിവിഷനില്‍ ചെര്‍പ്പുളശേരി സെന്റില്‍ നടന്നു.
എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളുടെ നന്മയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ജനപക്ഷത്ത് നിന്ന് കൊണ്ട് ബാറുകളുടെ ലൈസന്‍സ് റദ്ദാക്കി സമ്പൂര്‍ണ്ണ മദ്യനയം നടപ്പിലാക്കാന്‍ ആര്‍ജ്ജവം കാണിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി റഫീഖ് കയിലിയാട് , നൗഫേല്‍ പാവുകോണം സംസാരിച്ചു.
തൃത്താല ഡിവിഷന്‍ കൂറ്റനാട് സെന്ററില്‍ ധര്‍ണ്ണയും പൊതുയോഗവും നടത്തി. സയ്യിദ് ഹുസൈന്‍ ചാലിശ്ശേരി, ജഹ്ഫര്‍ അസ്ഹരി പടിഞ്ഞാറങ്ങാടി, ഹാഫിള് സ്വഫ്വാന്‍ റഹ്മാനി ഒതളൂര്‍, സുബൈര്‍ ആനക്കര, ഷിഹാബ് സഖാഫി കരിമ്പനക്കുന്ന്, അബ്ദുല്‍ ഗഫൂര്‍ കൂറ്റനാട്, സുഹൈര്‍ കൂറ്റനാട് എന്നിവര്‍ ധര്‍ണക്കു നേതൃത്വം നല്‍കി.
ഫൈസല്‍ സഖാഫി കൂടല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഒതളൂര്‍ അധ്യക്ഷത വഹിച്ചു.മണ്ണാര്‍ക്കാട് ഡിവിഷനില്‍ സുന്നി സെന്റര്‍ ഭാഗത്തു നിന്നു റാലതുടങ്ങി ആശുപത്രിപ്പടി ജംഗ്ഷനില്‍ സായാഹ്‌ന ധര്‍ണ്ണ നടന്നുറഫീഖ് സഖാഫി പ്രഭാഷണം നടത്ത അമാനുള്ള ,സിറാജ് സഖാഫി ,അബ്ദുറഹീം സൈനി, നൗഷാദ്, സൈതലവി സഖാഫി,എന്നിവര്‍ നേതൃത്വം നല്‍കി.പട്ടാമ്പി,പാലക്കാട് ഡിവിഷന്‍ കേന്ദ്രങ്ങളിലും സായാഹ്നധര്‍ണ നടന്നു.