Connect with us

International

ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക സംഘര്‍ഷം സൃഷ്ടിക്കുന്നു: ചൈന

Published

|

Last Updated

ബീജിംഗ്: ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക സംഘര്‍ഷം സൃഷ്ടിക്കുന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രി ആരോപിച്ചു. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം അപകടത്തിലാക്കുന്ന വിധത്തിലാണ് അമേരിക്കയുടെ പ്രവര്‍ത്തനം. ഇത് ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധത്തില്‍ ഏറെ ആശങ്ക ഉളവാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചൈനയുടെ കപ്പലുമായി വിയറ്റ്‌നാമിന്റെ കപ്പല്‍ കൂട്ടിമുട്ടിയത് മനഃപൂര്‍വമായിരുന്നു എന്ന് ചൈന ആരോപിച്ചിരുന്നു. അതേസമയം വിയറ്റ്‌നാം കപ്പലുകള്‍ക്ക് നേരെ ചൈനയുടെ കപ്പല്‍ ജലപീരങ്കി ഉപയോഗിക്കുകയും എണ്ണ ഉത്പാദന കപ്പലിലേക്ക് ഇടിച്ച് കയറിയതായും വിയറ്റ്‌നാമും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് ചൈനയുടെ ആരോപണം.
അതേസമയം, എണ്ണ നിര്‍മാണ കപ്പലിന്റെ സുരക്ഷയുടെ പേരില്‍ ചൈന സൈന്യത്തെ വിന്യസിച്ചത് പ്രകോപനപരമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. എന്നാല്‍ കപ്പലുകള്‍ പാരസെല്‍ ദ്വീപില്‍ തങ്ങള്‍ ആരംഭിച്ച എണ്ണ ഉത്പാദനം തടസ്സപ്പെടുത്താന്‍ മറ്റു രാജ്യങ്ങള്‍ ശ്രമിക്കുന്നു. ഇതിനെതിരെ അമേരിക്ക നടത്തുന്ന പരാമര്‍ശങ്ങള്‍ പന്തിയല്ലെന്നും ഇത് ഏറെ ആശങ്കയുളവാക്കുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. രാജ്യങ്ങള്‍ പരസ്പരം അതിര്‍ത്തി സമാധാനപരമായി സംരക്ഷിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest