Connect with us

Wayanad

തമിഴ്‌നാട് പ്ലസ്ടു: നീലഗിരിയില്‍ 86.15 ശതമാനം വിജയം

Published

|

Last Updated

ഗൂഡല്ലൂര്‍: തമിഴ്‌നാട് പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നീലഗിരി ജില്ലയില്‍ 86.15 ശതമാനം വിജയം. ഊട്ടി ക്രസന്റ് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ ആര്‍ മുഹമ്മദ് യാസര്‍ 1186 മാര്‍ക്ക് കരസ്ഥമാക്കി ജില്ലയില്‍ ഒന്നാംസ്ഥാനവും ഊട്ടി സി എസ് ഐ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ വി മനീഷ 1184 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും ഊട്ടി സി എസ് ഐ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ സൗമ്യ നന്തകുമാര്‍ 1181 മാര്‍ക്ക് നേടി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
മലയാളം മീഡിയത്തില്‍ സംസ്ഥാനത്ത് ഗൂഡല്ലൂര്‍ സെന്റ്‌തോമസ് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ സുമയ്യ മലയാളം വിഷയത്തില്‍ 200ല്‍ 194 മാര്‍ക്ക് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാക്കമൂലയിലെ കൂലിതൊഴിലാളികളായ ഹംസ-സുബൈദ ദമ്പതികളുടെ മകളാണ്. സേകര്‍ട്ട് ഹാര്‍ട്ട് സ്‌കൂള്‍ കയ്യൂന്നി, കണ്ണേരി മന്ദനി സ്‌കൂള്‍, തൂണേരി സ്‌കൂള്‍ ഊട്ടി, അറുവങ്കാട് സ്‌കൂള്‍, വാഴത്തോട്ടം സ്‌കൂള്‍, ഹില്‍ഡാസ് സ്‌കൂള്‍, നീലഗിരി മെട്രിക് സ്‌കൂള്‍ ഊട്ടി, ക്രസന്റ് സ്‌കൂള്‍ ഊട്ടി. സെന്റ്‌ജോസഫ് സ്‌കൂള്‍ കുന്നൂര്‍ എന്നി സ്‌കൂളുകള്‍ നൂറുമേനി നേടിയിട്ടുണ്ട്. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മിക്കച്ച മാര്‍ക്ക് നേടിയ സ്‌കൂളുകള്‍ മഞ്ചൂര്‍ ഗവ. സ്‌കൂളിലെ ബി സോഫിയ (1158 മാര്‍ക്ക് നേടി.
തൂണേരി ഗവ. സ്‌കൂളിലെ ആര്‍ ഗൗതം 1146 മാര്‍ക്കും നേടിയിട്ടുണ്ട്. അമ്പലമൂല ഗവ. സ്‌കൂളിലെ കെ ആര്‍ അഞ്ചു 1141 മാര്‍ക്കും നേടിയിട്ടുണ്ട്. അമ്പലമൂല ഗവ. സ്‌കൂള്‍ 95.90 ശതമാനം. ബാര്‍വുഡ് ഗവ.സ്‌കൂള്‍ 83.33 ശതമാനം. ശ്രീമധുര ഗവ.സ്‌കൂള്‍ 80.77 ശതമാനം. കൊളപ്പള്ളി ഗവ.സ്‌കൂള്‍ 79.73 ശതമാനം. ദേവാല ഗവ.സ്‌കൂള്‍ 78.24 ശതമാനം.
ബിദര്‍ക്കാട് ഗവ.സ്‌കൂള്‍ 78.02 ശതമാനം. ദേവര്‍ഷോല ഗവ.സ്‌കൂള്‍ 74.83 ശതമാനം. ഗൂഡല്ലൂര്‍ ഗവ.സ്‌കൂള്‍ 66.50 ശതമാനം. എരുമാട് ഗവ.സ്‌കൂള്‍ 65.40 ശതമാനം. പന്തല്ലൂര്‍ ഗവ.സ്‌കൂള്‍ 55.26 ശതമാനം. തുടങ്ങിയ സര്‍ക്കാര്‍ സ്‌കൂളുകളാണ് ഗൂഡല്ലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ മികച്ച വിജയം നേടിയത്. ഗൂഡല്ലൂര്‍ ഫാത്വിമ സ്‌കൂള്‍ 99.35 ശതമാനവും ഗൂഡല്ലൂര്‍ ഐഡിയല്‍ സ്‌കൂള്‍ 95.56 ശതമാനവും നേടി സ്വകാര്യ സ്‌കൂളുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാര്‍ച്ച് മൂന്ന് മുതല്‍ 25വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നിരുന്നത്. തമിഴ്‌നാട്ടില്‍ മൊത്തം 2,422 പരീക്ഷാ സെന്ററുകളിലായി 8.78 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നത്. സംസ്ഥാനത്തെ 5,884 ഹയര്‍സെകന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നത്. ഇത്തവണ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ പ്രൈവറ്റായും പരീക്ഷയെഴുതിയിരുന്നു. 58 ജയില്‍പുള്ളികളും ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്. വിജയികളെ ജില്ലാകലക്ടര്‍ പി ശങ്കര്‍ അനുമോദിച്ചു.

Latest