ഒന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

Posted on: May 10, 2014 6:00 am | Last updated: May 10, 2014 at 8:17 am

അരൂര്‍: ബന്ധുവായ ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമച്ച യുവാവ് പിടിയിലായി. ചേര്‍ത്തല കടക്കരപ്പള്ളി എരുവേലില്‍ വീട്ടില്‍ വര്‍ഗീസി( ടോമി 38)നെയാണ് കുത്തിയതോട് സി ഐ അശോക് കുമാറും സംഘവും പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വര്‍ഗീസിന്റെ ഭാര്യയുടെ ചികിത്സക്കായി അരൂരിലുള്ള ഭാര്യാസഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു ഇയാള്‍. വീട്ടിലേക്കുള്ള ചില സാധനങ്ങള്‍ വാങ്ങാനായി ഭാര്യാസഹോദരിയുടെ കുട്ടിയുമായി റോഡിലേക്ക് പോകും വഴി ആളൊഴിഞ്ഞ ഭാഗത്തുവെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ചേര്‍ത്തല ഇരുമ്പു പാലത്തിനു സമീപത്തുനിന്ന് പിടികൂടിയത്. ഇയാള്‍ക്ക് 12 വയസ്സുള്ള മകനുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ വര്‍ഗീസിനെ റിമാന്‍ഡ് ചെയ്തു.