എസ് ആര്‍ പി സംസ്ഥാന സമ്മേളനം 24ന്

Posted on: May 10, 2014 12:43 am | Last updated: May 11, 2014 at 11:12 am

കോഴിക്കോട്: സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ(എസ് ആര്‍ പി) സംസ്ഥാന സമ്മേളനം 24ന് കോട്ടയത്തെ കെ പി എസ് മേനോന്‍ ഹാളില്‍ നടക്കുമെന്ന് ജില്ലാ കണ്‍വീനര്‍ ബാലന്‍ ചെമ്മരത്തൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പതിനൊന്നിന് ഉദ്ഘാടന സമ്മേളനവും തുടര്‍ന്ന് പ്രതിനിധി സമ്മേളനവും നടക്കും. പാര്‍ട്ടി പരിപാടികളും, നയരേഖകളും സംസ്ഥാന സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. കെ എം രാധാകൃഷ്ണന്‍, കെ കെ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.