Connect with us

Kozhikode

കേരള സോപ്‌സ് 16 ലക്ഷം രൂപ ലാഭം നേടിയെന്ന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്

Published

|

Last Updated

കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള സോപ്‌സ് 16 ലക്ഷം രൂപ ലാഭം നേടിയതായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ എം സി മായിന്‍ ഹാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്ത് കോടി രൂപയുടെ വിറ്റ് വരവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ ലാഭമുണ്ടാക്കണമെന്നാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും 26,700 ടണ്ണും കോഴിക്കോട്ട് നിന്ന് 21, 700 ടണ്ണും കാര്‍ഗോ കയറ്റുമതി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ കേന്ദ്രമാക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി യോജിച്ചുള്ള ഇന്റര്‍നാഷനല്‍ എയര്‍കൊറിയര്‍ കാര്‍ഗോ ടെര്‍മിനല്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്‍കെലുമായി സഹകരിച്ച് തിരുവനന്തപുരത്ത് തമ്പാനൂരില്‍ 40 കോടി രൂപ മുതല്‍ മുടക്കില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ഷോപ്പിംഗ് മാളിന്റെ പ്രവര്‍ത്തനം ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ണാടക തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കേരള സോപ്പ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. മാനേജിംഗ് ഡയറക്ടര്‍ ഫെബി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest