Connect with us

National

മന്‍മോഹന് വീണ്ടും ബാരുവിന്റെ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഴിമതിക്കെതിരെയുള്ള നീക്കങ്ങളില്‍ പരാജയപ്പെട്ടതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു. ഇത് നരേന്ദ്ര മോദി, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരുടെ ഉയര്‍ച്ചക്കിടയാക്കിയെന്നും അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ സര്‍ക്കാര്‍ വീണുപോകുമായിരുന്നു. ശരത് പവാര്‍, ഡി എം കെ എന്നിവരുടെ കൂട്ട്‌കെട്ട് നിര്‍ണായകമായിരുന്നു. ഇത്തരം കാര്യങ്ങള്‍ക്കെതിരെ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഒരിക്കല്‍ സിംഗ് ചോദിച്ചതായി ബാരു പറഞ്ഞു.
രണ്ടാം യു പി എ സര്‍ക്കാര്‍ അഴിമതിക്കെതിരെ നടപടിയെടുക്കുന്നതില്‍ വിജയിച്ചിരുന്നുവെങ്കില്‍ കെജ്‌രിവാള്‍ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ മധ്യവര്‍ഗത്തെ പ്രചോദിപ്പിച്ചു. കെജ്‌രിവാളിന്റെ സാമര്‍ഥ്യം പ്രധാമന്ത്രി സ്ഥാനത്തേക്കുള്ള ചവിട്ടുപടി നല്‍കിയെന്ന് ബാരു പറഞ്ഞു. ബാരുവിന്റെ “ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ – ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് മന്‍മോഹന്‍ സിംഗ് “എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബാരു. മന്‍മോഹന്‍ സിംഗ്, മോദിയുടെ നല്ല പോളിംഗ് ഏജന്റായി എന്നും മോദിയുടെ ഉയര്‍ച്ചക്ക് കാരണം യു പി എ സര്‍ക്കാറിന്റെ വീഴ്ചയാണെന്നും ബാരു പറഞ്ഞു. ശിക്ഷിക്കപ്പെട്ട പാര്‍ലിമെന്റ് അംഗങ്ങളെ സഭയില്‍ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി കീറി എറിഞ്ഞതു മുതലാണ് രണ്ടാം യു പി എ സര്‍ക്കാറില്‍ ഭിന്നത രൂക്ഷമായത്. മന്‍മോഹന്‍ സിംഗ് എല്‍ പി ജി സബ്‌സിഡി നല്‍കുന്നതിന് അനുകൂലമായിരുന്നു. എന്നാല്‍ പാര്‍ട്ടിയും ചിദംബരവും എതിര്‍ത്തുവെന്നും ബാരു പറഞ്ഞു.