Connect with us

Gulf

യു എ ഇയില്‍ മൂക്ക് മുട്ടിച്ചുള്ള അഭിവാദ്യത്തിന് വിലക്ക്‌

Published

|

Last Updated

അബുദാബി: ാേവൈറസ് ബാധക്കെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി മൂക്ക് മുട്ടിച്ചുള്ള അഭിവാദ്യം തത്കാലത്തേക്ക് വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം. കൊറോണ വൈറസ് രോഗങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നത് തടയുവാനുള്ള ജാഗ്രതയുടെ ഭാഗമാണ് ഇത്.
കഫക്കെട്ടും ജലദോഷവുമുള്ളവരെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്യരുത്. ഇതുവഴി വൈറസ് പടരുവാന്‍ സാധ്യത ഏറെയാണ്. വൈറസ് ബാധക്കെതിരെയുള്ള അടിസ്ഥാന മുന്‍കരുതലാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ശ്വാസകോശത്തെ അതിവേഗം ബാധിക്കുന്ന മെര്‍സ് വൈറസ് ബാധ ഇതുവരെ 8000 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 800 പേര്‍ മെര്‍സ് ബാധിച്ച് മരിച്ചിട്ടുണ്ട്. 2012 സെപ്തംബറിലാണ് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
മൂക്കുകള്‍ കൂട്ടിമുട്ടിച്ച് അഭിവാദ്യം ചെയ്യുമ്പോള്‍ ഉരസാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഒഴിവാക്കാന്‍ പറയുന്നത്. ശ്വാസ സംബന്ധമായ രോഗങ്ങളുള്ളവരുടെ കണ്ണുകള്‍, മൂക്ക്, വായ് തുടങ്ങിയവ പരസ്പരം സ്പര്‍ശിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പരമ്പരാഗതമായി ഖത്തര്‍, ഒമാന്‍, കുവൈത്ത്, സഊദി, ബഹ്‌റൈന്‍, യു എ ഇ എന്നീ രാജ്യങ്ങളിലുള്ളവര്‍ മൂക്കുകള്‍ മുട്ടിച്ചുള്ള അഭിവാദ്യം ചെയ്യുന്നത് സാധാരണയാണ്. യു എ ഇയില്‍ വൈറസിനെതിരെയുള്ള മുന്‍കരുതല്‍ ആരോഗ്യമന്ത്രാലയം സ്വീകരിച്ചു കഴിഞ്ഞു. ചൂട് ആരംഭിച്ചത് മൂലം പകര്‍ച്ച വ്യാധിക്കും സാധ്യത ഏറെയാണ്. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നവരും കുട്ടികളും മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.