അധികാരത്തിലുണ്ടായിരുന്നെങ്കില്‍ മോഡിയെ ജയിലിലടക്കുമായിരുന്നു: മമത

Posted on: May 9, 2014 8:30 pm | Last updated: May 9, 2014 at 11:46 pm

mamathaന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രത്തില്‍ താനായിരുന്നു അധികാരത്തിലെങ്കില്‍ നരേന്ദ്ര മോദിയെ ജയിലിലടക്കുമായിരുന്നെന്ന് മമതാ ബാനര്‍ജി പറഞ്ഞു. അരയില്‍ കയര്‍കെട്ടി മോഡിയെ കൊണ്ടു പോകുമായിരുന്നുവെന്നും മമത തുറന്നടിച്ചു. കലാപങ്ങള്‍ ഇളക്കി വിടുന്നത് മോഡിയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു.