Connect with us

Gulf

വാടക സൂചിക പുനഃക്രമീകരിച്ചു; 14 ശതമാനം വരെ വര്‍ധന

Published

|

Last Updated

ദുബൈ: റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി ഏജന്‍സി (റിറ) ദുബൈയിലെ വിവിധ സ്ഥലങ്ങളിലെ വാടക സൂചിക പനഃക്രമീകരിച്ചു. 12 മുതല്‍ 14 വരെ ശതമാനം വാടകയാണ് വര്‍ധിച്ചത്.
സ്റ്റുഡിയോ ഫഌറ്റ്, വണ്‍ ബെഡ് റൂം, ടു ബെഡ്‌റൂം എന്നിങ്ങനെ തിരിച്ചിരിക്കുന്നത്.
ഇന്റര്‍നാഷനല്‍ സിറ്റിയില്‍ സ്റ്റുഡിയോ ഫഌറ്റിന് 30,000 ദിര്‍ഹം മുതല്‍ 40,000 ദിര്‍ഹവം വരെ ഈടാക്കാം. വണ്‍ ബെഡ്‌റൂമിന് 35,000 മുതല്‍ 45,000 വരെയും ടു ബെഡ്‌റൂമിന് 45,000 മുതല്‍ 60,000 വരെയും ഈടാക്കാം.
സിലിക്കോണ്‍ ഒയാസിസില്‍ 35,000 മുതല്‍ 40,000 ദിര്‍ഹം വരെയാണ് സ്റ്റിഡിയോ ഫഌറ്റിന് വാടക നിശ്ചയിച്ചിരിക്കുന്നത്.
റിംറാമില്‍ 40,000 മുതല്‍ 45,000 വരെയും ദുബൈ ഇന്‍വെസ്റ്റ് മെന്റ് പാര്‍ക്കില്‍ 25,000 മുതല്‍ 35,000 വരെയും ഡൗണ്‍ ടൗണില്‍ 70,000 മുതല്‍ 80,000 വരെയും, ജുമൈറ ലേക്ടവേര്‍സില്‍ 55,000 മുതല്‍ 75,000 വരെയും വാടക നിശ്ചയിച്ചിട്ടുണ്ട്. പാം ജുമൈറയിലാണ് ഏറ്റവും കൂടുതല്‍ വാടക. വണ്‍ ബെഡ്‌റൂമിന് 1.30 ലക്ഷം ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്.
ഇന്റര്‍നാഷനല്‍ സിറ്റിയില്‍ 14.28 ശതമാനമാണ് വര്‍ധന. ഡിസ്‌കവറി ഗാര്‍ഡനില്‍ 11.11 ശതമാനം വര്‍ധനവുണ്ട്. ബിസിനസ് ബേയിലും ജുമൈറ ലേക് ടവേഴ്‌സിലും വര്‍ധനയില്ല.

Latest