പ്രവാസികളുടെ കോക്കനട്ട് ഫാക്ടറി ഉത്പന്നങ്ങള്‍ ദുബൈയിലേക്ക്‌

Posted on: May 9, 2014 7:42 pm | Last updated: May 9, 2014 at 6:44 pm

New Imageദുബൈ: തൃശൂര്‍ ആസ്ഥാനമായി പ്രവാസി നിക്ഷേപകരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കോക്കനട്ട് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നാളികേര ഉത്പന്നങ്ങള്‍ ദുബൈയില്‍ വ്യാപകമാക്കുമെന്ന് ഡയറക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരം 7.30ന് ഖിസൈസിലെ തുലിപ് ഇന്‍ ഹോട്ടലില്‍ മുന്‍ എം എല്‍ എ പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും.
2005 സെപ്തംബറിലാണ് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ചത്. 500 പേര്‍ നിക്ഷേപം നടത്തി. ഇപ്പോള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ട്രാവല്‍ ആന്റ് ടൂറിസം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ പദ്ധതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.
പ്രതിദിനം 20,000 നാളികേരം സംസ്‌കരിക്കുന്ന ഫാക്ടറിയില്‍ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് ചിപ്‌സ് തുടങ്ങിയവ ഉത്പാദിപ്പിക്കുന്നു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പോളത്തില്‍ എത്തിക്കുന്നുണ്ടെന്നും ഡയറക്ടര്‍മാര്‍ പറഞ്ഞു. ചെയര്‍മാന്‍ അഡ്വ. കെ വി മോഹനന്‍, എം ഡി കെ ജി ശേഖരന്‍, ഡയറക്ടര്‍മാരായ എന്‍ വി പ്രശാന്തന്‍, ജ്യോതി ദുലാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.