മരുഭൂമിയില്‍ ശുചീകരണം തുടങ്ങി; 581 ടണ്‍ മാലിന്യങ്ങള്‍ നീക്കി

Posted on: May 9, 2014 6:42 pm | Last updated: May 9, 2014 at 6:42 pm

ദുബൈ: ദുബൈ നഗരസഭ, മരുഭൂമിയില്‍ ശുചീകരണം തുടങ്ങി. ശീതകാലത്ത് മരുഭൂമിയില്‍ പലരും ഉയര്‍ത്തിയ കൂടാരങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് പ്രധാന ഉദ്യമം.
വാദി അല്‍ അംറാദി, യൂണിവേഴ്‌സിറ്റി സിറ്റിറോഡ്, വര്‍ഖ അഞ്ച്, മിര്‍ദിഫ്, വാദി അല്‍ ശബക്, അല്‍തായ് എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. 17 ചതുരശ്രകിലോമീറ്ററിലാണ് പലഭാഗങ്ങളിലായി കൂടാരങ്ങളുണ്ടായിരുന്നത്. 360 ക്യാമ്പുകള്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. അഞ്ചു സൂപ്പര്‍വൈസര്‍മാരും 50 തൊഴിലാളികളും നിയോഗിക്കപ്പെട്ടു. രാപകലായി ശുചീകരണം തുടരുന്നു. 581 ടണ്‍ മാലിന്യങ്ങള്‍ ശേഖരിച്ചു. 2013 നവംബര്‍ മുതല്‍ 2014 ഏപ്രില്‍ വരെയാണ് ശീതകാല ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്.