മദ്യനയം സുധീരന്റേത് പാര്‍ട്ടി നിലപാടെന്ന് പി സി ചാക്കോ

Posted on: May 9, 2014 2:54 pm | Last updated: May 9, 2014 at 11:45 pm

p c chakkoന്യൂഡല്‍ഹി: മദ്യനയം സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ. മഹാത്മഗാന്ധിയുടെ കാലം മുതല്‍ മദ്യവര്‍ജ്ജനം കോണ്‍ഗ്രസ് നയമാണ്. അതാണ് സുധീരന്‍ പറഞ്ഞത്. മദ്യനയം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സുധീരന്റെ നിലപാടിനെ ആരും എതിര്‍ത്ത് പറഞ്ഞിട്ടില്ല. പരസ്യവിവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നത് എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാനിമോളുടെ കാര്യത്തില്‍ ജനാധിപത്യപരമല്ലാതെ ഒരു നടപടിയും സുധീരന്‍ സ്വീകരിച്ചിട്ടില്ല. മുല്ലപ്പെരിയാര്‍ വിധി എതിരായത് കൊണ്ട് കേരളം സുപ്രീംകോടതിയില്‍ നന്നായി വാദിച്ചില്ലെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.