സംസ്ഥാനത്ത് മഴമൂലം താറുമാറായ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

Posted on: May 9, 2014 10:34 am | Last updated: May 9, 2014 at 11:45 pm

train 3കൊച്ചി: കനത്ത മഴമൂലം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ താറുമാറായ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം വെള്ളക്കെട്ട് ഒഴിവായതിനെ തുടര്‍ന്നു പൂര്‍ണമായും പുനഃസ്ഥാപിച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കുമെന്നും റയില്‍വേ അറിയിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ എറണാകുളം ജംഗ്ഷന്‍, നോര്‍ത്ത് റയില്‍വേ സ്‌റ്റേഷനുകളിലെ ട്രാക്കില്‍ വെള്ളം കയറി സിഗ്‌നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്തുടനീളം ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു.