ജില്ലാ ആശുപത്രി പ്രസവവാര്‍ഡ് പരിസരം ചെളിക്കളം; രോഗികള്‍ ദുരിതത്തില്‍

Posted on: May 9, 2014 1:18 am | Last updated: May 9, 2014 at 1:18 am

മാനന്തവാടി: മഴ പെയ്ത് തുടങ്ങിയതോടെ ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ് പരിസരം ചെളിക്കളമായി. ഇതോടെ രോഗികളും കുട്ടിരിപ്പുകാരും ദുരിതത്തിലായി. പ്രസവ വാര്‍ഡിലെ രോഗികളെ ശസ്ത്രക്രിയകള്‍ക്ക് ഈ ചെളി നിറഞ്ഞ വഴികയിലൂടെയാണ് കൊണ്ടു പോകുന്നത്. ഇത് വളരെയേറെ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കുന്നു. സ്‌ട്രെക്ചറിലും വീല്‍ ചെയറിലുമാണ് രോഗികളെ കൊണ്ടു പോകുന്നത്. രണ്ടോ മൂന്നോ പേരുടെ സഹായം ഉണ്ടെങ്കിലേ ഇതിന് കഴിയൂ. ജീവനക്കാര്‍ തന്നെ ചെളിയില്‍ വീണ സംഭവം ഉണ്ടായിട്ടുണ്ട്. നിര്‍മ്മാണ പ്രവറത്തനങ്ങള്‍ നടത്തിയതിന് ശേഷം ചെളി ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
കൂടാതെ ആശുപത്രിയിലെ ബെഡ് ഷീറ്റുകള്‍ അലക്കാന്‍ ഉപകരണം സ്ഥാപിച്ച കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. ഇതോടെ തുണി അലക്ക് നിലക്കുന്ന അവസ്ഥയാണ്. ഷീറ്റ് വാങ്ങാന്‍ മാസങ്ങള്‍ക്ക് മുമ്പേ ആവശ്യമുയര്‍ന്നിരുന്നു. ഇപ്പോള്‍ കരാറുകാരന്‍ പറഞ്ഞു തുകയിലും വളരെ ഉയര്‍ന്ന നിരക്കില്‍ നിര്‍മ്മിതി കേന്ദ്രത്തെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ ഈ പണി തുടങ്ങാന്‍ തയ്യാറായിട്ടുമില്ല.