മാനന്തവാടി സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് ഇന്നും നാളെയും പനമരത്ത്

Posted on: May 9, 2014 1:17 am | Last updated: May 9, 2014 at 1:17 am

മാനന്തവാടി: മിഷന്‍ 2014 ഭാഗമായി യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം മാനന്തവാടി സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് ഇന്നും നാളെയും പനമരത്ത് വെച്ചു നടക്കും.
സോണ്‍ പരിധിയിലെ അഞ്ചു സര്‍ക്കിളുകളില്‍ നിന്നായി 250 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ചിന് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ സഅദിയുടെ നേതൃത്വത്തില്‍ സോണ്‍ പ്രസിഡന്റ് ഹാശിം തങ്ങള്‍ പതാകയുയര്‍ത്തും. ക്യാമ്പ് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്യും. ക്യാമ്പിലെ,വിവിധ സെഷനുകളിലായി,പ്രസ്ഥാനം ചരിത്രം മുന്നേറ്റം, ആദര്‍ശം, കര്‍മ്മ ശാസ്ത്രം, യൗവനം നാടിനെ നിര്‍മ്മിക്കുന്നു, ഇസ്‌ലാമിക ജീവിതം, തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു കൈപ്പാണി അബൂബക്കര്‍ ഫൈസി, എം മുഹമ്മദ് സാദിഖ് വെളിമുക്ക്,അശ്‌റഫ് സഖാഫി അല്‍ കാമിലി,എസ് ശറഫുദ്ധീന്‍,ഹംസ അഹ്‌സനി ഓടപ്പള്ളം,കെ അബ്ദുറശീദ് നരിക്കോട്,എസ് അബ്ദുല്ല എന്നിവര്‍ ക്ലാസെടുക്കും.
നാളെ വൈകിട്ട് കൈതക്കല്‍ പരിസരത്തു നിന്നാരംഭിക്കുന്ന റാലി പനമരത്തു സമാപിക്കും. സമാപന സമ്മേളനത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് ഉദ്ഘാടനം ചെയ്യും.
എസ് ശറഫുദ്ധീന്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്റ്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടിപ്രഭാഷണം നടത്തും.യു കെ എം അശ്‌റഫ് സഖാഫി അല്‍ കാമിലി, കെ എസ് മുഹമ്മദ് സഖാഫി, വി എസ് കെ തങ്ങള്‍, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ജമാലുദ്ധീ സഅദി,ഹാശിം തങ്ങള്‍,നൗശാദ് കണ്ണോത്ത് മല എന്നിവര്‍ സംബന്ധിക്കും. ഇന്നും നാളെയും പനമരത്തു നടക്കുന്ന സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് വന്‍ വിജയമാക്കാന്‍ സംഘ കുടുംബങ്ങള്‍ രംഗത്തിറങ്ങണമെന്ന് മാനന്തവാടി സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. അബ്ദുല്‍ ഗഫൂര്‍ സഅദി,സയ്യിദ് ഹാശിം തങ്ങള്‍,നൗശാദ് കണ്ണോത്ത് മല,ഹനീഫ് കൈതക്കല്‍,അബ്ദുന്നാസര്‍ അഹ്‌സനി പങ്കെടുത്തു.