Connect with us

Palakkad

അക്രമകാരികളായ ആനകളെ കേരള അതിര്‍ത്തിയിലേക്ക് കടത്തിവിടുന്നു

Published

|

Last Updated

പാലക്കാട്: കണ്ണിലേക്ക് ലൈറ്റടിച്ച് അക്രമകാരികളായ ആനകളെ തമിഴ്‌നാട്, കേരള അതിര്‍ത്തിയിലേക്ക് കടത്തിവിടുന്നു.
ആനകളെ കേരള അതിര്‍ത്തിയിലേക്ക് തള്ളിവിട്ടശേഷം ഇവയുടെ കണ്ണിലേക്ക് ശക്തിയേറിയ ലൈറ്റടിക്കുകയാണ് ചെയ്യുക.
ഇതോടെ കാഴ്ച മങ്ങുന്ന ആനകള്‍ക്ക് തമിഴ്‌നാട് ഭാഗത്തേക്ക് തിരികെപ്പോകാന്‍ കഴിയാതെയാകും. ഇങ്ങനെ കേരളത്തിലെത്തുന്ന ആനകളാണ് അട്ടപ്പാടിയില്‍ നാശംവിതക്കുന്നത്. കേരള വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസമാണ് ആനകളെ കേരളത്തിലേക്ക് കടത്തുന്നകാര്യം വ്യക്തമായത്.
തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്ന മുള്ളി, ചാവടിയൂര്‍, എലച്ചിവഴി എന്നിവിടങ്ങളിലൂടെയാണ് ആനകളെ കേരളത്തിലേക്ക് കടത്തിവിടുന്നത്. സര്‍വ സന്നാഹങ്ങളുമായി തമിഴ്‌നാട് ആനകളെ കടത്തിവിടുമ്പോള്‍ കേരളത്തില്‍ ആനകളെ തുരത്താന്‍ നിയോഗിക്കപ്പെട്ട ഒമ്പതംഗ എലിഫെന്റ് സ്‌ക്വാഡിന്റെ കൈവശമുള്ളത് ഒരു സെര്‍ച്ച്‌ലൈറ്റടക്കം നാല് ടോര്‍ച്ചുകള്‍ മാത്രം.
സംഘത്തിന്റെ കൈവശമുള്ള വെടിമരുന്ന് പൊതിഞ്ഞുകെട്ടിവേണം ആനയെ പേടിപ്പിച്ചോടിക്കാനുള്ള പടക്കമുണ്ടാക്കാന്‍. സ്വന്തമായി വാഹനം പോലുമില്ലാത്ത ഇവര്‍ അട്ടപ്പാടിയിലെ നാല് വനംവകുപ്പ് സ്‌റ്റേഷനുകളുടെ വാഹനമാണ് മാറിമാറി ഉപയോഗിക്കുന്നത