Connect with us

Kozhikode

തലാസീമിയ രോഗികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നടപ്പാക്കും: മന്ത്രി

Published

|

Last Updated

കോഴിക്കോട്:തലാസീമിയ രോഗികളുടെ വിദ്യാഭ്യാസ ആരോഗ്യ അവകാശങ്ങള്‍ സംബന്ധിച്ച് ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി കെ അബ്ദുര്‍റബ്.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടപടികള്‍ക്കു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മേഖലാ ശാസ്ത്ര കേന്ദ്രത്തില്‍ സംഘടിപ്പിച്ച ലോക തലാസീമിയ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ് എസ് എല്‍ സി പാസായ തലാസീമിയ രോഗികള്‍ക്കുള്ള പി ടി അന്‍ഷിഫ് മെമ്മോറിയല്‍ കാഷ് അവാര്‍ഡ ്ദാനം മന്ത്രി നിര്‍വഹിച്ചു. അല്‍ത്താഫ്, ഫാസില, ഹബീബുര്‍റഹ്മാന്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ കരീം കാരശേരി, ശാസ്ത്രകേന്ദ്രം വിദ്യാഭ്യാസ ഓഫീസര്‍ കെ എം സുനില്‍ സംസാരിച്ചു.
ഡോ കെ ബിന്ദു, സതി ക്ലാസെടുത്തു. ലഘുലേഖാ പ്രകാശനം, ചര്‍ച്ചാ ക്ലാസ് എന്നിവയും നടന്നു. തലാസീമിയ രോഗവും പ്രതിരോധവും എന്ന വിഷയത്തില്‍ സംസ്ഥാനതലത്തില്‍ നടത്തിയ പ്രബന്ധ മത്സരത്തില്‍ വിജയികളായ സി നവ്യ, മഖ്‌സൂദ്, അമീര്‍ മുഹമ്മദ് എന്നിവര്‍ക്കുള്ള സമ്മാനദാനവും നടന്നു.

Latest