പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ 19ന്

Posted on: May 9, 2014 12:47 am | Last updated: May 8, 2014 at 8:56 pm

constableകാസര്‍കോട്: കെ എ പി-4 ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ കായികക്ഷമതാ പരീക്ഷ കാസര്‍കോട് ജില്ലയിലെ എ ആര്‍ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ട്, താളിപ്പടപ്പു ഗ്രൗണ്ട്, മധൂര്‍ മിനി സ്റ്റേഡിയം കണ്ണൂര്‍ ജില്ലയിലെ കെ എ പി-4 ബറ്റാലിയന്‍ പരേഡ്ഗ്രൗണ്ട്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഗ്രൗണ്ട് മാങ്ങാട്ടുപറമ്പ്, പോലീസ് പരേഡ് ഗ്രൗണ്ട് കണ്ണൂര്‍ എന്നിവിടങ്ങളിലായി 19 മുതല്‍ നടത്തും. കായികക്ഷമതാ പരീക്ഷയ്ക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ കായികക്ഷമതാ പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റും, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും പി എസ് സി യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (ംംം.സലൃമഹമുരെ.ഴീ്.ശി) നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ജനനതീയ്യതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുമായി അന്ന് രാവിലെ 6 മണിക്ക് ബന്ധപ്പെട്ട ഗ്രൗണ്ടില്‍ ഹാജരാകണം. അഡ്മിഷന്‍ ടിക്കറ്റ് ഹാജരാക്കാത്ത ഉദ്യോഗാര്‍ഥികളെ കായിക ക്ഷമതാപരീക്ഷയില്‍ പങ്കെടുപ്പിക്കുകയില്ലെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.