ബാര്‍ ലൈസന്‍സ് വിവാദം: ഡിവിഷന്‍ തലങ്ങളില്‍ എസ് എസ് എഫ് സായാഹ്ന ധര്‍ണ

Posted on: May 9, 2014 12:46 am | Last updated: May 8, 2014 at 8:46 pm

കാസര്‍കോട്: ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങളില്‍ സര്‍ക്കാര്‍ ജനപക്ഷത്ത് നിന്ന് മുഴുവന്‍ ബാറുകളും അടപ്പിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് ഡിവിഷന്‍ തലങ്ങളില്‍ സായാഹ്ന ധര്‍ണനടത്തും.
മദ്യ വില്‍പന പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളില്‍ നിന്ന് മാറി സമ്പൂര്‍ണ മദ്യമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റണമെവന്നാവശ്യപ്പെട്ടാണ് സംഘടന സമരത്തിനിറങ്ങുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് യോഗം പദ്ധതികള്‍ അവലോകനം ചെയ്തു. അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു.