അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കരുതെന്ന് മുസ്ലിംലീഗ്

Posted on: May 8, 2014 8:57 pm | Last updated: May 9, 2014 at 1:21 am

iumlമലപ്പുറം: അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ സമയം അനുവദിക്കരുത്. കേരളത്തില്‍ മാത്രമല്ല രാജ്യത്ത് ഉടനീളം മദ്യനിരോധം നടപ്പാക്കണം. ഇക്കാര്യം അടുത്ത യു ഡി എഫ് യോഗത്തില്‍ ലീഗ് ശക്തമായി ആവശ്യപ്പെടുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.