അന്തമാനില്‍ മര്‍കസ് ദര്‍സ് ഉദ്ഘാടനം ചെയ്തു

Posted on: May 8, 2014 6:56 pm | Last updated: May 8, 2014 at 8:59 pm
SHARE

andaman news photo

പോര്‍ട്ട് ബ്ലയര്‍: മര്‍കസിന് കീഴില്‍ അന്തമാന്‍ ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഫദ്‌ലുല്‍ ഹഖ് ഖൈറാബാദിയിലെ മസ്ജിദ് ജസീറയിലെ ദര്‍സ് പേരോട് അബ്ദുറഹിമാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. മര്‍കസിന് കീഴില്‍ പബ്ലിക് സ്‌കൂള്‍, മര്‍കസ് മദ്‌റസ,സാമൂഹ്യ ക്ഷേമ പദ്ധതികള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇപ്പോള്‍ അന്തമാനില്‍ നടന്നുവരികയാണ്.
സയ്യിദ് ഫള്ല്‍ തങ്ങള്‍, ഇബ്‌റാഹീം സഖാഫി കുമ്മോളി, മര്‍കസ് അസി. മാനേജര്‍ ഉബൈദുല്ല സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, സഈദ് സഖാഫി ജലീല്‍ സഖാഫി, ഇബ്‌റാഹീം സഖാഫി, അലി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.