മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് റൂവിയില്‍

Posted on: May 8, 2014 5:35 pm | Last updated: May 8, 2014 at 6:36 pm

മസ്‌കത്ത്: ഹെയര്‍ ഫിക്‌സിംഗ് രംഗത്ത് പുതിയ കാല്‍വെപ്പുമായി മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് റൂവി ഒ സി സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശൈഖ് അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ സഅദൂന്‍, ബി ഒ ഡി ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഹെയര്‍ ഫിക്‌സിംഗ് മേഖലയിലെ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രകൃതിപരമായ രീതിയിലാണ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സേവനം ലഭ്യമാകും. ഉന്നത നിലവാരത്തിലുള്ള വസ്തുക്കളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.