Connect with us

Gulf

ഹോക്കി: സീബ് ഇന്ത്യന്‍ സ്‌കൂളിന് വിജയം

Published

|

Last Updated

മസ്‌കത്ത്: ഹോക്കി മത്സരത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മികച്ച വിജയം നേടി സീബ് ഇന്ത്യന്‍ സ്‌കൂള്‍ ആധിപത്യം പുലര്‍ത്തി. യുണൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ സീബ് ഇന്ത്യന്‍ സ്‌കൂള്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിനെയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിനെയും പരാജയപ്പെടുത്തി. അല്‍ അഹ്‌ലി സിദാബ് ക്ലബ്ബില്‍ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം നൂറ് കണക്കിന് ഹോക്കി പ്രേമികള്‍ തടിച്ചുകൂടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സീബ് സ്‌കൂള്‍ പരാജയപ്പെടുത്തിയത്. നാലാമത്തെ മിനുട്ടില്‍ തന്നെ സീബ് സ്‌കൂള്‍ ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ ഏഴാം മിനുട്ടില്‍ തന്നെ സീബിന്റെ വല കുലുങ്ങി. സീബ് സ്‌കൂളിന് വേണ്ടി അസാലിയ പെരെയ്‌റയും മസ്‌കത്ത് സ്‌കൂളിന് വേണ്ടി മംമ്തയും ഗോള്‍ നേടി. പിന്നീട് ഗോള്‍ നേടാനായി ഇരു ടീമുകളും കനത്ത പോരാട്ടം നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഒടുവില്‍ ആവേശകരമായ മത്സരം 1-1ന് അവസാനിച്ചു. പിന്നീട് ഷൂട്ടൗട്ടില്‍ ഗോളി പൂജ മുസാലെയുടെ മികച്ച പ്രകടനത്തോടെ സീബ് സ്‌കൂള്‍ വിജയ കിരീടം ഉയര്‍ത്തി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദാര്‍സൈത്ത് സ്‌കൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സീബ് സ്‌കൂള്‍ കുട്ടികള്‍ വിജയം നേടിയത്. സീബിന് വേണ്ടി ആദില്‍ അബ്ബാസും ആമിര്‍ സുഹൈലും മികച്ച പ്രകടനം കാഴ്ചവെച്ചു.

Latest