മഴക്കെടുതി: അന്തിമ റിപ്പോര്‍ട്ട് മെയ് 12നകം നല്‍കണമെന്ന് കേന്ദ്രം

Posted on: May 8, 2014 5:31 pm | Last updated: May 9, 2014 at 1:21 am

Heavy-rains-Newskeralaന്യൂഡല്‍ഹി: കേരളത്തില്‍ അപ്രതീക്ഷികമായി പെയ്ത വേനല്‍മഴയുടെ മഴക്കെടുതിയെ കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട മെയ് 12നകം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനേയും കണ്ട് മെമ്മോറാണ്ടം നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
ഇന്ന് സമര്‍പ്പിച്ച പ്രഥമിക റിപ്പോര്‍ട്ടില്‍ 110 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കേന്ദ്രത്തെ അറിയിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. 150 കോടിയിലധികം കേരളത്തിന് അന്തിമ റിപ്പോര്‍ട്ടില്‍ ധനസഹായമായി ചോദിക്കേണ്ടിവരും.
ഏപ്രില്‍ ഒന്നുമുതല്‍ 30വരെയുള്ള കണക്കനുസരിച്ച് മഴക്കെടുതിയില്‍ 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് മൂന്ന് പേര്‍ മരിച്ചു. 252 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1242 വീടുകള്‍ കനത്ത വീടുകള്‍ക്ക കേടുപാടുകള്‍ സംഭവിച്ചു. ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സാധ്യതയുള്ളതിനാല്‍ മലമ്പ്രദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് മന്ത്രി പറഞ്ഞു.