Connect with us

Palakkad

പറമ്പിക്കുളത്ത് പോഷകാഹാര വിതരണം അവതാളത്തില്‍

Published

|

Last Updated

പറമ്പിക്കുളം: പൊതുവിതരണ സംവിധാനം സുതാര്യമാക്കാത്തത് ആദിവാസികളെ ദുരിതത്തിലാക്കുന്നു.—
പറമ്പിക്കുളം ആദിവാസി മേഖലയില്‍ കുഞ്ഞുങ്ങള്‍ മുതല്‍ കൗമാരക്കാര്‍ വരെയുള്ളവരുടെ ആരോഗ്യ പരിരക്ഷക്കായുള്ള പോഷകാഹാര വിതരണമാണ് അവതാളത്തിലായത്. തേക്കടി കോളനിയില്‍ കലക്ടറുടെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പോഷകാഹാര വിതരണം മുതല്‍ റേഷന്‍ വിതരണം വരെ അവതാളത്തിലാണെന്ന് കോളനിവാസികള്‍ പരാതിപ്പെട്ടിരുന്നു.—
തുടര്‍ന്ന് റേഷന്‍ഷോപ്പ് പരിശോധിച്ചപ്പോഴാണ് പൊതുവിതരണത്തിലെ അപാകത കലക്ടര്‍ക്ക് നേരിട്ട് ബോധ്യമായത്. അങ്കണവാടികളിലൂടെയും റേഷന്‍ ഷോപ്പുകളിലൂടെയും വിതരണം നടത്തുന്ന അരിയും മറ്റു ധാന്യങ്ങളും കൃത്യമായി വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തേക്കടിയിലും പറമ്പിക്കുളത്തുമായി രണ്ട് ഉദ്യോഗസ്ഥരെ ആഴ്ചയില്‍ പരിശോധനക്കയക്കണമെന്നാണ് ആദിവാസി അമ്മമാരുടെ ആവശ്യം.—
പറമ്പിക്കുളം മേഖലയില്‍ 443 കുടുംബങ്ങളിലെ 1695 പേര്‍ ഉണ്ടെന്ന് കൊല്ലങ്കോട് ബ്‌ളോക്ക് പഞ്ചായത്തിന്റെ സര്‍വേയുടെ കണക്കനുസരിച്ച് റേഷന്‍ വിഹിതത്തിന്റെ അളവ് തിട്ടപ്പെടുത്തുകയും കുഞ്ഞുങ്ങളുടെ എണ്ണത്തിന് അനുസൃതമായി അങ്കണ്‍വാടികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യം ശക്തമാണ്.— റേഷന്‍ ഷോപ്പുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് തേക്കടി അല്ലിമൂപ്പന്‍ കോളനി വാസികള്‍ പരാതിപ്പെട്ടിരുന്നു.
റേഷന്‍ വിഹിതത്തെകുറിച്ച് സര്‍ക്കാര്‍ അറിയിപ്പ് ആദിവാസികളില്‍ എത്താത്തതിനാല്‍ ഓരോ മാസത്തെയും റേഷന്‍ വിഹിതം അറിയിച്ച് ഫോറസ്റ്റ് ഓഫിസുകളിലും ചായക്കടകളിലും പ്രദര്‍ശിപ്പിക്കാന്‍ സിവില്‍ സപ്‌ളൈസ് വകുപ്പ് തയാറാവണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.—

Latest