മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ഓഫീസ് ഉപരോധിച്ചു

Posted on: May 8, 2014 6:00 am | Last updated: May 8, 2014 at 3:54 pm

പെരിന്തല്‍മണ്ണ: പന്ത്രണ്ട് വര്‍ഷം മുമ്പ് ജൂബിലി റോഡ് നിവാസികള്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് വേണ്ടി സൗജന്യമായി വിട്ട് തന്ന മൂന്നര ഏക്കര്‍ സ്ഥലത്ത് ബസ് സ്റ്റാന്‍ഡും അനുബന്ധ റോഡുകളും ഇനിയും ആരംഭിക്കാത്ത മുനിസിപ്പല്‍ ഭരണ സമിതി രാജിവെക്കണെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രതിനിധികള്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ഓഫീസ് ഉപരോധിച്ചു.
ഉപരോധ സമരം വള്ളുവനാട് വികസന അതോറിറ്റി ചെയര്‍മാന്‍ നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി അഡ്വ. ബെന്നി തോമസ്, നിയോജ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി, നിയോജക മണ്ഡളം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ കെ നാസര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.