Connect with us

Malappuram

അപവാദ പ്രചാരണം; പ്രതി അറസ്റ്റില്‍

Published

|

Last Updated

താനൂര്‍: സി പി ഐ താനൂര്‍ ഏരിയാ സെക്രട്ടറിക്കെതിരായ അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസില്‍ ഒരു പ്രതി അറസ്റ്റിലായിട്ടുണ്ട്. ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സലാം ചേലേമ്പ്ര, അന്‍വര്‍ ഉണ്ണിയാല്‍, ഹാരിസ് പകര, താജുദ്ദീന്‍ കെ സി, നവാബ് നാലകത്ത്, സുധി വെസ്റ്റ്‌ലാന്റ് എന്നിവര്‍ക്കെതിരെയും ഫേസ് ബൂക്ക് കൂട്ടായ്മകളായ ഐ യു എം എല്‍ അയ്യായ, ഐ യു എം എല്‍ കാലിക്കറ്റ് എന്നിവര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നവമാധ്യമങ്ങളുപയോഗിച്ചും അല്ലാതെയും ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വി എ ഉല്ലാസ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു. ഐ ടി സെക്ഷന്‍ 66 എ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം 120 (ബി) പ്രകാരവും മൂന്ന് വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.