കാസര്‍കോട് സബ്ജയിലില്‍ സാക്ഷരതാ ക്ലാസ്

Posted on: May 8, 2014 6:00 am | Last updated: May 8, 2014 at 3:35 pm

കാസര്‍കോട്: കാസര്‍കോട് സബ് ജയിലിലെ തടവുകാരിലെ നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായി ജയില്‍ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ അന്തേവാസികള്‍ക്കായി സാക്ഷരതാ ക്ലാസ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി പഠനോപകരണങ്ങള്‍ അന്തേവാസികള്‍ക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം ശ്രീലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍, സംസ്ഥാന ട്രൈബല്‍ കോ-ഓര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു, പി ഗോപാലകൃഷ്ണന്‍, കെ രാപ്പിന്‍, കെ ബി എം ഷരീഫ്, കെ വി രാഘവന്‍, കെ നാരായണ റാവു, ഡി വിജയമ്മ, ഹമീദ്, ഇ ഐ മുഹമ്മദ് പ്രസംഗിച്ചു.