മാധ്യമ ശില്‍പ്പശാല 21ന് പടന്നക്കാട്ട്

Posted on: May 8, 2014 6:00 am | Last updated: May 8, 2014 at 3:34 pm

കാസര്‍കോട്: കേരള പ്രസ് അക്കാദമിയുടേയും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മാധ്യമശില്‍പ്പശാല ഈമാസം 21, 22 തിയതികളില്‍ പടന്നക്കാട് ഗുഡ്‌ഷെപ്പേര്‍ഡ് ചര്‍ച്ച് ഹാളില്‍ നടക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാം. അപേക്ഷകര്‍ 15ന് മുമ്പ് സെക്രട്ടറി, കാസര്‍കോട് പ്രസ്‌ക്ലബ്, പുതിയ ബസ്സ്റ്റാന്‍ഡ്, കാസര്‍കോട് പി ഒ, പിന്‍- 671124 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം ഫോണ്‍: 04994 230147
21ന് രാവിലെ 9.30ന് ഉദ്ഘാടന സെഷന് ശേഷം 11 മണിക്ക് ‘വാര്‍ത്തയുടെ മലയാളം’ എന്ന വിഷയത്തില്‍ പി സുരേഷ് ബാബുവും 2മണിക്ക് ‘പ്രാദേശിക വാര്‍ത്തയുടെ പ്രസക്തി’ എന്ന വിഷയത്തില്‍ വി ഇ ബാലകൃഷ്ണനും ക്ലാസെടുക്കും. 22ന് രാവിലെ 9മണിക്ക് ‘പോലീസും കോടതിയും’ എന്ന വിഷയം സുഭാഷ് അവതരിപ്പിക്കും. മാധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയം രജി ആര്‍ നായരും അവതരിപ്പിക്കും. വിവരാവകാശം-സാധ്യതകള്‍ എന്ന വിഷയം അഡ്വ. ഡി ബി ബിനുവും അവതരിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്‍കും.