Connect with us

Kasargod

ജില്ലാ നിര്‍മിതി കേന്ദ്രം 57.25 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നടത്തും

Published

|

Last Updated

കാസര്‍കോട്: നടപ്പുസാമ്പത്തിക വര്‍ഷം 57.25 ലക്ഷം രൂപയുടെ വാര്‍ഷിക ബജറ്റ് ജില്ലാ നിര്‍മിതി കേന്ദ്ര വാര്‍ഷിക ജനറല്‍ ബോഡിയോഗം അംഗീകരിച്ചു. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. 49,51,900 രൂപയാണ് പ്രതീക്ഷിത ചെലവ്. ഗോവിന്ദപൈ സ്മാരക നവീകരണം, ഗിളിവിണ്ടു ഓഡിറ്റോറിയം തുടങ്ങിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു.
നിര്‍മിതി കേന്ദ്രയുടെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് യോഗം ചേരും. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മിതി കേന്ദ്ര മെമ്പര്‍ സെക്രട്ടറിയായ സബ് കലക്ടര്‍ കെ ജീവന്‍ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി പ്രസംഗിച്ചു. എ ഡി എം. ഒ മുഹമ്മദ് അസ്‌ലം, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, പട്ടികജാതി വികസന ഓഫീസര്‍ ലതാനായര്‍, അസിസ്റ്റന്റ് പട്ടികവര്‍ഗ വികസന ഓഫീസര്‍ യു കൃഷ്ണ, കാഞ്ഞങ്ങാട് എസ് എന്‍ പോളിടെക്‌നിക്ക് കോളജ് പ്രൊജക്ട് ഓഫീസര്‍ കുഞ്ഞിക്കണ്ണന്‍ മാടായി, ഗവ. ഐ ടി ഐ ഗ്രൂപ്പ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം എ പി ഒ. എം മോഹനകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി ദിനേശന്‍, അസി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ശാന്ത, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി ദേവദാസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാഫര്‍, നിര്‍മിതികേന്ദ്രം പ്രൊജക്ട് എഞ്ചിനീയര്‍ വി പി വിഷ്ണുനമ്പൂതിരി യോഗത്തില്‍ സന്നിഹിതരായിരുന്നു.