നിര്‍ധനരെ സഹായിക്കാന്‍ സന്നദ്ധരാകുക: കാന്തപുരം

Posted on: May 8, 2014 10:28 am | Last updated: May 8, 2014 at 3:29 pm

kanthapuram 2ചാലിയം: നിര്‍ധനരുടെ കൈപ്പിടിക്കാന്‍ സമൂഹം സന്നദ്ധരാകണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ചാലിയം മുസ്‌ലിം അനാഥ പരിപാലന സംഘത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമിയുടെ രേഖകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക കാരുണ്യ മേഖലകളില്‍ മാതൃകാ പ്രവര്‍ത്തനമാണ് പ്രസ്തുത സംഘം കാഴ്ചവെക്കുന്നതെന്ന് കാന്തപുരം കൂട്ടിച്ചേര്‍ത്തു. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു.
കേരള വഖ്ഫ് ബോര്‍ഡ് അംഗം എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, ശാഫി ചാലിയം, ഒ ഭക്തവത്സലന്‍ സംസാരിച്ചു. 80-ാം വാര്‍ഷിക സുവനീര്‍ ‘തസ്‌ലിയ’ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി എ പി അബ്ദുല്‍ കരീം ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ. എ മുഹമ്മദ് ഹനീഫ, എം വി ബാവ, എം സി അക്ബര്‍, വാര്‍ഡ് അംഗങ്ങളായ ഷിബു കുന്നത്ത്, വി കെ കുഞ്ഞാലി, ബാപ്പാസ് അസീസ്, ടി പി മുഹമ്മദ് ബഷീര്‍, ടി കെ എ അബ്ബാസ് സംബന്ധിച്ചു.