മെര്‍സ്: ഹജ്ജ് യാത്രക്ക് വിലക്കില്ലെന്ന് ലോകാരോഗ്യ സംഘടന

Posted on: May 8, 2014 2:55 pm | Last updated: May 9, 2014 at 1:20 am

HAJJറിയാദ്: സഊദി അറേബ്യയില്‍ ഭീതി വിതച്ച് മെര്‍സ് രോഗം പടരുന്നതിനിടയില്‍, ഹജ്ജ് യാത്രക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഹജ്ജ്, വ്യാപാരം തുടങ്ങിയ ആവശ്യാര്‍ഥം സഊദിയിലേക്ക് പോകുന്നതിന് വിലക്കേര്‍പ്പേടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് ലോകാരോഗ്യ സംഘടന പ്രത്യേക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. (Read: മെര്‍സ്: സഊദിയില്‍ നാല് മരണം കൂടി; മരണസംഖ്യ 121 ആയി)

ലോകാരോഗ്യ സംഘടനാ വിദഗ്ധരുടെ അഞ്ച് ദിവസത്തെ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്.