മെര്‍സ്: സഊദിയില്‍ നാല് മരണം കൂടി; മരണസംഖ്യ 121 ആയി

Posted on: May 8, 2014 2:47 pm | Last updated: May 8, 2014 at 2:47 pm

mers picജിദ്ദ: സഊദി അറേബ്യയില്‍ മെര്‍സ് രോഗം ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. ഇതോടെ ഇതുവരെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 121 ആയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 18 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതടക്കം 449 ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പുതുതായി രോഗം കണ്ടെത്തിയവരില്‍ ഒരാള്‍ പത്ത്് വയസ്സുള്ള ബാലനാണ്. ഏപ്രില്‍ 29ന് ജിദ്ദയില്‍ അപകടത്തിലപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ മെയ് രണ്ടിന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തി ദിവസങ്ങള്‍ക്കകം മെര്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു.

പുതുതായി രോഗബാധ കണ്ടെത്തിയവരില്‍ 8 പേര്‍ ജിദ്ദയില്‍ നിന്നുള്ളവരാണ്. റിയാദില്‍ നിന്ന് അഞ്ച്, മദീനയില്‍ നിന്ന് മൂന്ന്, മക്കയിലും നജ്‌റാനിലും നി്ന്ന് ഓരോരുത്തര്‍ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.