ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു

Posted on: May 8, 2014 2:37 pm | Last updated: May 9, 2014 at 1:20 am

trainആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള നാല് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്, തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസ്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയാണ് തിരിച്ചുവിട്ടത്. ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം സ്‌റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുണ്ടാകും.