Connect with us

Kozhikode

മലേഷ്യയിലെ ഒ ഐ സി എജ്യുക്കേഷന്‍ മര്‍കസ് നോളജ് സിറ്റിയുമായി കരാറായി

Published

|

Last Updated

കോഴിക്കോട്: മലേഷ്യയിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് എജ്യുക്കേഷന്‍ ഗ്രൂപ്പ്, ബ്രയിനി സ്റ്റാര്‍സ് ഇന്റര്‍നാഷനല്‍ മോണ്ടിസ്സോറി എന്നിവയുമായി മര്‍കസ് നോളജ് സിറ്റി അക്കാദമിക് സഹകരണത്തിന് കരാറായി.
മര്‍കസ് നോളജ് സിറ്റിയിലെ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആധുനിക മോണ്ടിസ്സോറി ഉപയോഗപ്പെടുത്തി ജീവിതരീതി, വ്യക്തിത്വ വികസനം തുടങ്ങിയവയില്‍ പരിശീലനം, ഇന്ത്യയിലെ വിദ്യാഭ്യാസ കരിക്കുലമനുസരിച്ച് മികച്ച അക്കാദമിക് നിലവാരം രൂപപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് നേതൃത്വം തുടങ്ങിയ വിഷയങ്ങളിലാണ് കരാറിലെത്തിയത്. അക്കാദമിക് മികവ് മെച്ചപ്പെടുത്തുന്നതിന് സഹായകമായ വിവിധ പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
കാരന്തൂര്‍ മര്‍കസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒ ഐ സി എജ്യുക്കേഷനല്‍ ഗ്രൂപ്പ് സി ഇ ഒ ഡോ. ഹസ്‌നി മുഹമ്മദ്, ബ്രയിന്‍ സ്റ്റാര്‍സ് ഇന്റര്‍നാഷനല്‍ മോണ്ടിസ്സോറി ചെയര്‍മാന്‍ ഡി ഹൈദര്‍ വാലി ബംഗഌരു, മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പു വെച്ചു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം, മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സംബന്ധിച്ചു.